പാറിനടക്കുവതെന്തേ നീ?
മൂളിപ്പാട്ടും പാടിക്കൊ-
ണ്ടെങ്ങോട്ടാണീ നേരത്ത്?
പൂക്കളിലെത്തേന്‍ നുകരാനും
പൂമ്പൊടിവാരി രസിപ്പാനും
പൂവിന്‍പരിമളമേല്‍ക്കാനും
ഇങ്ങനെ പാറിനടപ്പൂ ഞാന്‍!
പുള്ളിയുടുപ്പുകളിട്ടൊരുപൂ-
മ്പാറ്റകളീച്ചെറുതോട്ടത്തില്‍
കളിയാടുന്നതുകണ്ടില്ലേ
അവരോടൊപ്പം പോരൂല്ലേ?
കുഞ്ഞേയീച്ചെങ്കദളിയതില്‍
തേന്‍കിനിയുന്നൊരു കൂമ്പുണ്ട്
അതില്‍നിന്നൂറും തേനുണ്ണാന്‍
കൊതിയോടിപ്പോള്‍ പോണൂഞാന്‍!
വണ്ടേ ഇപ്പോള്‍ പോകരുതേ
നേരമതൊത്തിരിയായില്ലേ?
പാഠങ്ങള്‍തീര്‍ത്തില്ലെന്നാ-
ലെന്നോടമ്മ പിണങ്ങീടും!
ഇല്ലിക്കാട്ടിലൊരൂഞ്ഞാലില്‍
ചിന്തുകള്‍പാടിരസിച്ചീടും
കൊതിയന്‍ തത്തകള്‍ കണ്ടീടില്‍
തേനതുതുള്ളി ലഭിക്കീല.
എന്നാലിനിയും വൈകാതെ
പോയിവരൂനീ ചങ്ങാതീ
മറവിയതൊട്ടും പാടില്ലീ-
ത്തോട്ടത്തില്‍ഞാന്‍ നിന്നീടും.
വേണ്ടാകുഞ്ഞേ ശങ്കയിതില്‍
ഉടനേഞാനിങ്ങെത്തീടാം.
പൂമ്പാറ്റകളും തുമ്പികളും
പൂക്കളുമൊത്തുകളിച്ചീടാം.

ചിത്രീകരണം : സഹയാത്രികന്‍
ഇതിന്റെ ബാക്കി നാലുവരികൂടി കുട്ടിപറയുന്നതായി ‘ചന്ദ്രകാന്തം’ എന്ന ബ്ലോഗര്‍ എഴുതിത്തന്നിട്ടുണ്ട്; അതിങ്ങനെയാണ്:
എന്നാലിനിയും വൈകാതേ
പോയിവരൂ നീ ചങ്ങാതീ..
കൊണ്ടുവരാമോ തേന്‍തുള്ളീ,
നില്‍പ്പൂ ഞാനോ കൊതിതുള്ളീ !!
21 comments:
ഈ കുഞ്ഞികവിതക്ക് തേങ്ങ എന്റെ വക.
“ഠേ.........”
നല്ല വരികള്‍.. നല്ല ഈണം... നല്ല ടെമ്പ്ലേറ്റ് :)
-സുല്‍
vantinu oru thenga........
super appus........super...
keep it up
അപ്പ്വേട്ടാ ഇതും കലക്കി....
:)
“പുള്ളിയുടുപ്പുകളിട്ടൊരുപൂ-
മ്പാറ്റകളീച്ചെറുതോട്ടത്തില്‍
കളിയാടുന്നതുകണ്ടില്ലേ
അവരോടൊപ്പം പോരൂല്ലേ?”
കൊള്ളാം അപ്പുവേട്ടാ...
:)
അപ്പൂ, മനോഹരമായിരിക്കുന്നു കുട്ടിക്കവിത..
“ഇല്ലിക്കാട്ടിലിരിക്കുന്നാ-
വാഴത്തത്തകള്‍ വന്നിട്ടാ
തേനൂറ്റിത്തീര്‍ക്കും മുമ്പേ
ഞാനങ്ങോട്ടൊന്നെത്തട്ടെ.“
ഇവിടെയെത്തുമ്പോള്‍ ഈണത്തിനു ഭംഗംവരുന്നു.
ഇല്ലിക്കാട്ടൊലൊരൂഞ്ഞാലില്‍
ചിന്തുകള്‍പാടിരസിച്ചീടും
കൊതിയന്‍ തത്തകള്‍ കണ്ടീടില്‍
തേനതുതുള്ളി ലഭിക്കീല.
ഞാനത് ഇങ്ങനെയൊന്ന് മാറ്റി ചൊല്ലിനോക്കി..
അതുപോലെ അവസാനവരികള്‍.. വേണ്ടാകുഞ്ഞേ ശങ്കയിതില്‍, ഉടനേഞാനിങ്ങെത്തീടാം.. എന്നാക്കിമാറ്റി ചൊല്ലിയപ്പോഴും ഈണവും താളവും ശരിക്കും ചേരുന്നു..
അഭിനന്ദനങ്ങള്‍..
ഇല്ലിക്കാട്ടിലൊരൂഞ്ഞാലില്‍..എന്ന് മാറ്റിചൊല്ലുക..
അക്ഷര പിശാസ്...
ശിശുമാഷേ... വളരെ നന്ദി.
മാറ്റിയിട്ടുണ്ട്. :)
അപ്പൂ,
ഇത്തവണയും നല്ല ഈണവും താളവും ഒത്തിണങ്ങിയ വരികള്‍. വളരെ നന്നായിരിക്കുന്നു. കൂടാതെ ടെമ്പ്ലേറ്റും മറ്റും.
ഇനിയും എഴുതുക.
കരിവണ്ടിന്‍ കുഞ്ഞിക്കവിത നന്നായിട്ടുണ്ട്.
അപ്പൂ, നല്ല ഈണമുള്ള വരികള്‍.
വായിച്ചുവന്നപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ചേര്‍ക്കുന്നു.
പരിഭവിയ്ക്കില്ലെന്ന് കരുതട്ടെ...
'എന്നാലിനിയും വൈകാതേ
പോയിവരൂ നീ ചങ്ങാതീ..
കൊണ്ടുവരാമോ തേന്‍തുള്ളീ,
നില്‍പ്പൂ ഞാനോ കൊതിതുള്ളീ..'
-ചന്ദ്രകാന്തം.
ഇഷ്ടം എനിക്കിഷ്ടം നിന്‍
കുഞ്ഞി കവിതയോടിഷ്ടം
അപ്പൂ....
മനോഹരം.....കൊച്ചു കുട്ടികള്‍ക്ക് ചൊല്ലി പാടാന്‍ ഇമ്പമുള്ള ഒരു കവിത....
നന്‍മകള്‍ നേരുന്നു
Appu, Beautiful poem! One of the easiest for 2 little ones to play act on stage! :)
൮ത്തം ഒപ്പിച്ചു എഴുതിയിട്ടുണ്ടല്ലോ? നന്നായിട്ടുണ്ട്.
ഈ കുട്ടിക്കവിത വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച സുല്‍, ജി.മനു, സഹയാത്രികന്‍, ശ്രീ, മഴത്തുള്ളീ, കൃഷ്, മുരളിമേനോന്‍, മന്‍സൂര്‍, മനോജ്, വാത്മീകി എന്നിവര്‍ക്ക് നന്ദി.
ശിശുമാഷ്ക്ക് പ്രത്യേകം നന്ദി ഒരു കറക്ഷന്‍ പറഞ്ഞൂതന്നതിന്.
ചന്ദ്രകാന്തം, നന്ദി ഈ വരികള്‍ക്ക്. അത് ഞാന്‍ പോസ്റ്റില്‍ത്തന്നെ ഒരു വാല്‍ക്കഷണമായി ചേര്‍ത്തിട്ടുണ്ട്.
അപ്പുവേ, ഈ കവിതയും മനോഹരം, ചന്ദ്രകാന്തത്തിന്റെ വരികളും നന്നായിരിക്കുന്നു.
അപ്പൂ, ഈ കുഞ്ഞിക്കവിതകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു കുഞ്ഞ് പുസ്തകമാക്കണം , മുത്തുകള്‍ കോര്‍ത്തൊരു മാല പോലെ, ഓരോന്നും സുന്ദരവും , അമൂല്യവും ആവട്ടെ, ആശംസകള്‍:)
അപ്പു..നല്ല കുഞ്ഞു കവിത... നന്നായിരിക്കുന്നു..
പിന്നെ ചന്ദ്രകാന്തത്തോടും ഒരു പ്രത്യേക നന്ദി...
പ്രിയ അപ്പൂ,
വളരെ മനോഹരമായ ഈ കവിത വളരെ ഓമനത്വം തുളുമ്പുന്നതാണു. അപ്പുവിന്റെ മനതാരില്‍ ഇത്രയും നാള്‍ ഉറങ്ങിക്കിടന്ന കവിതാശകലങ്ങളെ ഇപ്പോഴാണു തൊട്ടുണര്‍ത്തുന്നത് അല്ലേ.
വളരെ വളരെ നന്നായിരിക്കുന്നു.
സസ്നേഹം
ആവനാഴി
കൊള്ളാം അപ്പു. നന്നായിട്ടുണ്ട്!
ചന്ദ്രകാന്തത്തിന്റെ വരികള്‍ ചേര്‍ക്കുന്നതാ ഭംഗിയും വായിയ്ക്കാന്‍ സുഖവും.
പിന്നെ ദേ, ഇവിടെ എന്തോപോലെ...
“വണ്ടേ ഇപ്പോള്‍ പോകരുതേ
നേരമതൊത്തിരിയായില്ലേ?
പാഠങ്ങള്‍തീര്‍ത്തില്ലെന്നാ-
ലെന്നോടമ്മ പിണങ്ങീടും!“
ചിന്ന ഡൌട്ട്!
വണ്ടു പോയാലല്ലേ പാഠം ചെയ്യാന്‍ പറ്റൂ?
Post a Comment