Monday, December 10, 2007

ക്രിസ്മസ് അപ്പൂപ്പന്‍

വര്‍ഷംതോറുംക്രിസ്മസ്‌കാല
ത്തെത്തുംനല്ലോരപ്പൂപ്പന്‍
പുഞ്ചിരിയുംസ്സമ്മാനവുമായിട്ടെ-
ത്തുംക്രിസ്മസ്സപ്പൂപ്പന്‍

നല്ലചുവന്നൊരുകോട്ടുംനീളന്‍
തൊപ്പിയുമിട്ടാക്കണ്ണടയും
പഞ്ഞികണക്കൊരുതാടിക്കാരന്‍
കുടവയറന്‍ നല്ലപ്പൂപ്പന്‍!

മഞ്ഞുപുതച്ചുകിടക്കുമൊരേതോ
നാട്ടിലിരിക്കുമൊരപ്പൂപ്പന്‍
മഞ്ഞില്‍കൂടെത്തെന്നിപ്പോമൊരു
വണ്ടിയുമുള്ളോരപ്പൂപ്പന്‍

മുതുകില്‍ത്തൂക്കിയസഞ്ചിയില്‍നിറയെ
സമ്മാനങ്ങളുമായെത്തും,
കുട്ടികള്‍തന്‍പ്രിയസ്നേഹിതനാമീ
സാന്താക്ലോസ് നല്ലപ്പൂപ്പന്‍!



എന്റെ സുഹൃത്ത് മനോജും അദ്ദേഹത്തിന്റെ പത്നി രേണുവും ഈ കുട്ടിക്കവിത പാടി പോസ്റ്റു ചെയ്തിട്ടുണ്ട് അവരുടെ ബ്ലോഗില്‍ (സ്വപ്നാടകന്‍). ലിങ്ക് ഇവിടെയും ഇവിടെയും.

30 comments:

കുഞ്ഞന്‍ said...

ഹയ്യട.. നല്ല അസ്സല്‍ കുഞ്ഞിക്കവിത..

അപ്പുമാഷെ.. ഇതും ആരെങ്കിലും ഈണമിട്ടു പാടുകയാണെങ്കില്‍ ക്രിസ്മസ് ഓര്‍മ്മകളിലേക്ക് ഒന്നുകൂടി‍ ഊളിയിടാമായിരുന്നു..!

മൂര്‍ത്തി said...

കൊള്ളാം...

ഉപാസന || Upasana said...

നന്നായി അപ്പു ഭായ്
:)
ഉപാസന

നാടോടി said...

ഹാപ്പി ക്രിസ്‌മസ് ടൂ യൂ

ചന്ദ്രകാന്തം said...

താരകളായിരമുയരും വിണ്ണിലു-
മുണരും മണ്ണിലുമന്നേരം..
പുഞ്ചിരി തൂകീട്ടണയും പ്രിയനാം
സാന്റാക്ലോസു വരുന്നേരം..

പ്രയാസി said...

അപ്പുമാഷെ കുട്ടിക്കവിത നന്നായി..:)

ഏ.ആര്‍. നജീം said...

"അപ്പു"പ്പന്റെ ആദ്യ ക്രിസ്മസ് സമ്മാനം എനിക്കിഷ്ടായിട്ടോ...

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍ അപ്പുവേട്ടാ.

ശ്രീ said...

അപ്പുവേട്ടാ...

പതിവു പോലെ നല്ല താളമുള്ള മനോഹരമായ കൊച്ചു കവിത.

:)

അഭിലാഷങ്ങള്‍ said...

അപ്പു, അപ്പൂപ്പന്‍‌കവിത ഇഷ്ടമായി.

എല്ലാവര്‍ക്കും കൃസ്‌തുമസ് ആശംസകള്‍ ..!

ശ്രീ said...

ശ്രീലാലേ... കമന്റു കവിതയും സൂപ്പര്‍!

:)

[ nardnahc hsemus ] said...

അപ്പൂ, കൊള്ളാം.
സീസണ്‍സ് സോങ്ങ്...:)

ആ അവസാനരണ്ടുവരി വിട്ടുനില്‍ക്കുന്നു

ശ്രീലാല്‍, ആ ‘കമന്റ്‘ നന്നായി....:)

സുല്‍ |Sul said...

അപ്പു
അസ്സലൊരു കൃസ്തുമസ്സ് കുട്ടിക്കവിതകൂടി. നന്നായിരിക്കുന്നു.

ശ്രീലാല്‍ : അടിപൊളി.

-സുല്‍

സാജന്‍| SAJAN said...

അപ്പൂ, വളരെ വളരെ ഇഷ്ടപ്പെട്ടു ഈ കുഞ്ഞിക്കവിത!

മഴത്തുള്ളി said...

അപ്പൂ,

അങ്ങനെ ക്രിസ്മസിന്റെ നാളില്‍ തന്നെ അപ്പൂപ്പനുമായെത്തിയല്ലോ :)

വളരെ രസകരമായിരിക്കുന്നു ചില വരികള്‍ :-

“മഞ്ഞുപുതച്ചുകിടക്കുമൊരേതോ
നാട്ടിലിരിക്കുമൊരപ്പൂപ്പന്‍
മഞ്ഞില്‍കൂടെത്തെന്നിപ്പോമൊരു
വണ്ടിയുമുള്ളോരപ്പൂപ്പന്‍“

ഇനിയും പോരട്ടെ, ആശംസകള്‍ :)

മന്‍സുര്‍ said...

മനുജീ....

അഭിനന്ദനങ്ങല്‍

എല്ലാവര്‍ക്കും സ്നേഹത്തിന്റെയും..സന്തോഷത്തിന്റെയും ക്രിസ്തുമസ്‌ ആശംസകള്‍ നേരുന്നു

നന്‍മകള്‍ നേരുന്നു

Kaithamullu said...

അപ്പൂ.
:-)

ശ്രീലാല്‍,
;-)

മന്‍സുര്‍ said...

അപ്പുവേട്ടാ....

ഈ കമന്റ്‌ ഇടും നേരം ഉച്ചക്ക്‌ 3.00 ഫുഡ്‌ കഴിച്ചില്ല...കണ്ണുകളില്‍ ഇരുള്‌ നിറഞ്ഞു... ഒന്നും കാണുന്നില്ല...ഒരപ്പൂപ്പന്‍ മാത്രം മുന്നില്‍...അയ്യോ ഒരപ്പൂപ്പന്‌ ഇപ്പോ ഒരു കമന്റ്‌ ഇട്ടതേയുള്ളു... പിന്നെ ഒന്നും ആലോച്ചിച്ചില്ല വെച്ച്‌ കാച്ചി...മനുജീ...

ഓടികോ... ദാ വരുന്നു... ഭീഷണികള്‍... തട്ടി കളയും.. സൌദിയില്‍ വന്ന്‌ തല്ലുമെന്നൊക്കെ... പുലിവാലായല്ലോ....

അവസാനം തിരിച്ച്‌ വന്നു..ഭക്ഷണം കഴിച്ചു. ഇപ്പോ കണ്ണും കാണാം അപ്പുവേട്ട അറ്റിപൊളി...അവിടെയും പിഴവ്‌..അടിപൊളി...ഹഹാഹഹാ...
ദൈവമേ ഇനി ചിലപ്പോ അറ്റുത്തത്‌ ഫോണ്‍കോളാവും വരുന്നത്‌...

പ്രായശ്ചിത്തമായി..ഒരപ്പൂപ്പനെ തരാം

അപ്പൂപ്പാ..അപ്പൂപ്പാ...
തൊപ്പിയുള്ളൊരപ്പൂപ്പാ
അപ്പൂപ്പാ അപ്പൂപ്പാ
താടിയുള്ളൊരപ്പൂപ്പാ
അപ്പൂപ്പാ അപ്പൂപ്പാ
സാന്റാക്ലോസ്സ്‌ അപ്പൂപ്പാ
ക്രിസ്‌മസ്സ്‌ രാവില്‍ മിഠായി നല്‍ക്കും
പാട്ടും പാടി ഡാന്‍സ്‌ കളിക്കും
അപ്പൂപനെ കാണാനെന്ത്‌ രസം

നന്‍മകള്‍ നേരുന്നു

Manoj | മനോജ്‌ said...

മിന്നല്‍ പ്പിണരിന്‍ വേഗത്തില്‍
നമ്മുടെ വീട്ടിലുമെത്തീടും
വെള്ളത്തൂവല്‍ത്താടിയുമായ്
സാന്റാക്ലോസ് അപ്പൂപ്പന്‍!

അപ്പൂപ്പനെയെതിരേക്കാനായ്
കാത്തിരിക്കുമൊരപ്പൂസേ
കവിതകള്‍ പാടിയിരിക്കൂ നീ
മോഹം പൂക്കും സ്വപ്നവുമായ്...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അപ്പുസ്,
ഇവിടെ വന്ന് ഈ കുട്ടിക്കവിതകള്‍ വീണ്ടും വീണ്ടും വായിക്കുന്നത് ഒരു ഹോബിയായി മാറി ഇപ്പോള്‍.
ഊഞ്ഞാല്‍ വളരെ നല്ല ഒരു ഉദ്ദ്യമം തന്നെ..
ആശംസകള്‍.

മുസ്തഫ|musthapha said...

അപ്പു,

നന്നായിട്ടുണ്ട് ഈ കുട്ടിക്കവിത...!

ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

പി.സി. പ്രദീപ്‌ said...

അപ്പുവേ,
ക്രിസ്മസ് സമ്മാനം സ്നേഹത്തോടെ സ്വീകരിക്കുന്നു.:)

ആഷ | Asha said...

ആപ്പി ക്രിസ്മസ് ടൂ യൂ അപ്പൂ
ആപ്പി ക്രിസ്മസ് ടൂ യൂ റ്റൂ അപ്പുപ്പാ
:)

ചീര I Cheera said...

അപ്പൂപ്പന്‍ പണ്ട് രാത്രി വന്ന് വിളിച്ചുണര്‍ത്തി ഇത്തിരി ജീരകമിഠായി തന്നിരുന്നു, ക്രിസ്ത്മസിന്റെ അന്ന്.. എല്ലാ വീടുകളുലിലും കയറിയിറങുകയും ചെയ്തിരുന്നു..
ഇഷ്ടമായി ഇതും..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ക്രിസ്തുമസ് അപ്പുപ്പനു എന്തൊരു ഭംഗി അപ്പൂന്റെ ബ്ലൊഗില്‍ വന്നപ്പോള്‍.നിന്റെ ഫോട്ടോസ് പോലെ തന്നെ മനോഹരം നിന്റെ കവിതകളും.

മയൂര said...

നല്ല കുഞ്ഞിക്കവിത..
ക്രിസ്മസ് ആശംസകള്‍...

ഹരിശ്രീ said...

കൊള്ളാം ഭായ്...

Manoj | മനോജ്‌ said...

ക്രിസ്തുമസ് കഴിഞ്ഞ് പുതുവര്‍ഷമിതായെത്തുകയായി - അപ്പുമാഷിന്റെ അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ക്രിസ്മസ് അപ്പൂപ്പനെ കോള്ളാട്ടൊഇത് കാണാന്‍ ഇത്തിരി വൈകിപ്പോയല്ലൊമാഷെ നാട്ടില്‍ ക്രിസ്മസ്സിന് ഇതുപോലെ വേഷം കെട്ടി ഒരുപാട് പിരിവ് എടുത്തിട്ടുള്ളതാണേഏഏഏഏഏ...

ഗീത said...

അപ്പൂ, കവിത വായിക്കുകയും, മനോജും രേണുവും അതു പാടീയതു് കേള്‍ക്കുകയും ചെയ്തു.കൊള്ളാം നന്നായിരിക്കുന്നു.