നല്ലൊരു ചായക്കടയുണ്ടേ
പലഹാരങ്ങള്‍ പലതുംകിട്ടും
പിള്ളേച്ചന്‍തന്‍ കടയുണ്ടേ.
ചില്ലലമാരിയില്‍ നിറയെച്ചൂടന്‍
വടയും നല്ലൊരു ബോളിയതും
പൊരിയന്‍ പഴവും ബോണ്ടകളും
ചെറുനെയ്യപ്പങ്ങളുമുണ്ടയ്യാ...!!
മച്ചില്‍ക്കെട്ടിയകയറില്‍ത്തൂക്കിയ
നല്ലപഴുത്ത പഴക്കുലയും
പുട്ടും കടലേം ദോശയുമെല്ലാ-
മുണ്ടീനാടന്‍ കടതന്നില്‍.
“തെക്കേബഞ്ചിന്നങ്ങേയറ്റത്തൊരു-
‘കടി’ നല്ലൊരു ചായയതും
രാമുണ്ണിക്കൊരു പുട്ടും കടലേം”
ഓഡറെടുത്തൂ പിള്ളേച്ചന്.
നീളനരിപ്പയിലിത്തിരിചായ-
പ്പൊടിയിട്ടതിലേക്കൊന്നായി
ആവിപറക്കുംവെള്ളമൊഴിച്ചാ
ചായ‘യടി’ച്ചൂ ചാക്കോച്ചന്
ചൂടോടങ്ങനെപത്രവിശേഷം
കുട്ടപ്പേട്ടന് വായിക്കേ
പതപതയുന്നൊരു ചായനുണഞ്ഞാ
വാര്ത്തകള്കേള്ക്കുന്നൊരുകൂട്ടര്
നാട്ടുവിശേഷം പറയാനും ചെറു-
ചര്‍ച്ചകള്‍ പലതതുകേള്ക്കാനും
എത്തീപലരും, കച്ചവടംപല-
വിധമതു ബഹളംപൊടിപൂരം!
അലമാരയിലെയപ്പംനോക്കി
കൊതിയോടിങ്ങനെ ചൊന്നുണ്ണി
അമ്മേ കടയിലെയപ്പംതിന്നാ-
നെന്തൊരു രുചിയാണാഹാഹാ...!!
“കുട്ടികളെല്ലാമിങ്ങനെയാണീ
കടയിലെയപ്പമവര്ക്കിഷ്ടം”
അമ്മചിരിച്ചിട്ടുണ്ണിയ്കായാ
ബോണ്ടകള്‍ വാങ്ങീമൂന്നെണ്ണം!

ചിത്രീകരണം : സഹയാത്രികന്