ത്തെത്തുംനല്ലോരപ്പൂപ്പന്‍
പുഞ്ചിരിയുംസ്സമ്മാനവുമായിട്ടെ-
ത്തുംക്രിസ്മസ്സപ്പൂപ്പന്‍
നല്ലചുവന്നൊരുകോട്ടുംനീളന്‍
തൊപ്പിയുമിട്ടാക്കണ്ണടയും
പഞ്ഞികണക്കൊരുതാടിക്കാരന്‍
കുടവയറന്‍ നല്ലപ്പൂപ്പന്‍!
മഞ്ഞുപുതച്ചുകിടക്കുമൊരേതോ
നാട്ടിലിരിക്കുമൊരപ്പൂപ്പന്‍
മഞ്ഞില്‍കൂടെത്തെന്നിപ്പോമൊരു
വണ്ടിയുമുള്ളോരപ്പൂപ്പന്‍
മുതുകില്‍ത്തൂക്കിയസഞ്ചിയില്‍നിറയെ
സമ്മാനങ്ങളുമായെത്തും,
കുട്ടികള്‍തന്‍പ്രിയസ്നേഹിതനാമീ
സാന്താക്ലോസ് നല്ലപ്പൂപ്പന്‍!

എന്റെ സുഹൃത്ത് മനോജും അദ്ദേഹത്തിന്റെ പത്നി രേണുവും ഈ കുട്ടിക്കവിത പാടി പോസ്റ്റു ചെയ്തിട്ടുണ്ട് അവരുടെ ബ്ലോഗില്‍ (സ്വപ്നാടകന്). ലിങ്ക് ഇവിടെയും ഇവിടെയും.