Tuesday, September 18, 2007

മിന്നിത്തിളങ്ങുന്ന താരകമേ

മൂവന്തിനേരത്തങ്ങാകാശക്കോണിലായ്
മിന്നിത്തിളങ്ങുന്ന താരകമേ
അമ്പിളിമാമനോടൊത്തുകളിയാടാന്‍
ഞാനും പോരട്ടയോ നിന്നോടൊപ്പം?

തെല്ലുനേരം കഴിഞ്ഞമ്പിളിപോകുമ്പോ‌-
ളൊറ്റയ്ക്കു നില്‍ക്കുവാന്‍ പേടിയുണ്ടോ?
ആധിവേണ്ടൊട്ടുമേ കൂടെക്കളിക്കുവാന്‍
കൂട്ടുകാരൊത്തിരി കൂടെയില്ലേ?

ആകാശത്തായിരം ദീപംതെളിച്ചപോല്‍
പൊന്നൊളിതൂകുമീ പൂക്കളൊപ്പം
പാറിപ്പറന്നവിടങ്ങുനടക്കുവാ-
നെന്തൊരു ചേലായിരിക്കുമല്ലേ?

വിണ്ണില്‍ പറക്കുവാന്‍ മോഹമുണ്ടെങ്കിലും
കുഞ്ഞിച്ചിറകുകളില്ലെനിക്ക്.
ആയതിനാലങ്ങു വാനിലേക്കെത്തുവാന്‍
ആവതില്ലല്ലോ ഹാ, എന്തുകഷ്ടം !

ചിത്രീകരണം : സഹയാത്രികന്‍

21 comments:

ശ്രീ said...

അപ്പുവേട്ടാ...

ഈ കുഞ്ഞിക്കവിതയ്ക്ക് ആദ്യം തന്നെ തേങ്ങ ഒരെണ്ണം ഇരിക്കട്ടേ...
“ഠേ!”

“തെല്ലുനേരം കഴിഞ്ഞമ്പിളിപോകുമ്പോ‌-
ളൊറ്റയ്ക്കു നില്‍ക്കുവാന്‍ പേടിയുണ്ടോ?
ആധിവേണ്ടൊട്ടുമേ കൂടെക്കളിക്കുവാന്‍
കൂട്ടുകാരൊത്തിരി കൂടെയില്ലേ?”

ഈ വരികള്‍‌ നന്നായി ഇഷ്ടപ്പെട്ടു, കേട്ടോ.
:)

Sul | സുല്‍ said...

അപ്പൂ
നിനക്കു പറ്റിയ പണി ഇതാണെന്നു ഞാന്‍ പറഞ്ഞാല്‍....

കിലുക്കന്‍ കവിത അപ്പൂ.
ശ്രീ പറഞ്ഞ വരികള്‍ വളരെ നല്ലതായി.:)
-സുല്‍

മഴത്തുള്ളി said...

അപ്പൂ,

ഗുരുവിനെ കടത്തിവെട്ടിയ ശിഷ്യന്‍ :)

ഇതാണോ എനിക്ക് കവിതയേ അറിയില്ല എന്നു പറഞ്ഞത്. ഈ കവിതയുടെ വരികള്‍ക്ക് നല്ല ഒഴുക്കും ലാളിത്യവും അതുപോലെ അര്‍ത്ഥവും.

ഇനിയും പോരട്ടെ മാഷേ, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ :)

സഹയാത്രികന്‍ said...

മാഷേ കലക്കി.....

ഷ്ടായി, ഷ്ടായി.... ശ്ശി ഷ്ടായി...

:)

അപ്പു said...

ശ്രീക്കുട്ടാ, സുല്ലേ, സഹയാത്രികാ.. നന്ദി.

മഴത്തുള്ളിമാ‍ഷേ.. പ്രശംസയ്ക്കും ആശംസകള്‍ക്കും നന്ദി. പക്ഷേ “ഗുരുവിനേക്കാള്‍ ഭാവനയുള്ള ശിഷ്യനാവാന്‍” ഇനിയും ഒരുപാടു വളരേണ്ടിയിരിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പൂമ്പാറ്റേലൊക്കെ വരുന്ന കവിതമാതിരിയുണ്ട്.

ഇത്തിരിവെട്ടം said...

അപ്പൂ കുഞ്ഞികവിത ഇഷ്ടായി ...

ബാജി ഓടംവേലി said...

"വിണ്ണില്‍ പറക്കുവാന്‍ മോഹമുണ്ടെങ്കിലും
കുഞ്ഞിച്ചിറകുകളില്ലെനിക്ക്"
നിങ്ങളുടെ ചിറകുകള്‍ നിങ്ങള്‍ കാണാതിരിക്കുകയാണ്. നോക്കു എത്ര രാജ്യങ്ങള്‍ നിങ്ങള്‍ പറക്കുന്നു. നിങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ട്‌ ശക്തിയുള്ള ചിറകുകള്‍ പറക്കുക ഉയരെ ഉയരെ പറക്കുക.

കുഞ്ഞന്‍ said...

അപ്പൂട്ടാ,

ആരാ പറഞ്ഞേ ഇതു കുഞ്ഞിക്കവിതയാണെന്ന്? എന്ത്, അപ്പൂട്ടന്‍ തന്നെയാണെന്നൊ!

നല്ല കവിത.. അഭിനന്ദനങ്ങള്‍!

മയൂര said...

ഗുരുവും ശിഷ്യനും ഒന്നിച്ച് താരകത്തെ കുറിച്ചാണല്ലോ...നന്നായിരിക്കുന്നു..:)

അപ്പു said...

കുട്ടിച്ചാത്തന്‍, ഇത്തിരിവെട്ടം, ബാജി ഓടംവേലി, കുഞ്ഞന്‍, മയൂര... നന്ദി :-)

അനാഗതശ്മശ്രു said...

താരമേ താരമേ

നല്ല കവിത

അഗ്രജന്‍ said...

അപ്പു,
ഈ കുഞ്ഞിക്കവിതയും വളരെ നന്നായിട്ടുണ്ട്... വരികള്‍ക്കൊക്കെ നല്ല പൊരുത്തം...
ഒരേ ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നുണ്ട്... തടസ്സങ്ങളില്ലാതെ.

അഭിനന്ദനങ്ങള്‍...

ഓ.ടോ: പാട്ട് പാടി... ആര്‍ക്കും എന്തും ചെയ്യാമെന്ന ധൈര്യം കൊടുത്ത ആ തമനുവിനെ എന്‍റെ കയ്യിലൊന്ന് കിട്ടട്ടെ :)

സനാതനന്‍ said...

നല്ല രസം :)

പി.സി. പ്രദീപ്‌ said...

അപ്പുവേ,
ആളൊരു സകലകലാ വല്ലഭനാണല്ലേ?

“തെല്ലുനേരം കഴിഞ്ഞമ്പിളിപോകുമ്പോ‌-
ളൊറ്റയ്ക്കു നില്‍ക്കുവാന്‍ പേടിയുണ്ടോ?
ആധിവേണ്ടൊട്ടുമേ കൂടെക്കളിക്കുവാന്‍
കൂട്ടുകാരൊത്തിരി കൂടെയില്ലേ?“

എനിക്കും ഈ വരികളാണ്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

വളരെ മനോഹരമായിരിക്കുന്നു. ഇനിയും തുടരുക.:)

മനോജ്.ഇ.| manoj.e said...

കുഞ്ഞിക്കവിതയെഴുതിനടക്കുന്ന
കുട്ടിത്തം ഹൃത്തില്‍ നിറഞ്ഞ കുട്ടാ :)
സുന്ദരകവിതകള്‍ വീണ്ടുമെഴുതുവാ,
നീശ്വരന്‍ കനിയട്ടെ, പ്രാര്‍ത്ഥിക്കുന്നേന്‍...

എന്റെ കിറുക്കുകള്‍ ..! said...

കുഞ്ഞിക്കവിത ഏറെ മനോഹരം..

മുക്കുവന്‍ said...

മനോഹരം ഏറെ മനോഹരം...
ഇഷ്ടപ്പെട്ടു, അപ്പൂ.

ഏ.ആര്‍. നജീം said...

“തെല്ലുനേരം കഴിഞ്ഞമ്പിളിപോകുമ്പോ‌-
ളൊറ്റയ്ക്കു നില്‍ക്കുവാന്‍ പേടിയുണ്ടോ?
ആധിവേണ്ടൊട്ടുമേ കൂടെക്കളിക്കുവാന്‍
കൂട്ടുകാരൊത്തിരി കൂടെയില്ലേ?“

ഒരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ വിഷമം..
ഹൃദ്യമായി..

Areekkodan | അരീക്കോടന്‍ said...

കുഞ്ഞികവിത ഇഷ്ടായി ...

മയൂര said...

നല്ല ഈണവും താളവുമുള്ള കവിത :)